തളിപ്പറമ്പ് ഏര്യം താളിച്ചാലിൽ വീടിന് തീപിടിച്ചു : 75000 രൂപയുടെ നഷ്ട്ടം
House caught fire in Thaliparamba eariyam Thalichal Loss of Rs.75000

തളിപ്പറമ്പ്: വീടിന് തീപിടിച്ചു, 75000  രൂപയുടെ നഷ്ട്ടം. ഏരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏര്യം താളിച്ചാലിലെ പെരുന്തോട്ടത്തില്‍ ശ്രീധരന്റെ വീടിന്റെ മുകള്‍ നിലയിലെ മുറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എ.സിക്കും ജിപ്‌സം ബോര്‍ഡ് സീലിങ്ങിനും തീപടര്‍ന്ന് പുക മൂടിയ നിലയിലായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍  ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

കമ്പ്യൂട്ടര്‍, അലമാര, സോഫസെറ്റ് എന്നിവ കത്തിനശിച്ചു. ചുമര്‍ മുഴുവന്‍ കരിപുരണ്ട നിലയിലാണ്. സുരക്ഷക്കായി ബി.എ സെറ്റ് ധരിച്ചാണ് അഗ്നിശമനസേനാംഗങ്ങള്‍ അകത്തുകടന്ന് തീയണച്ചത്. എ.എഫ്.ഷിജോ,പി.നിമേഷ്, ടി.വിജയ്, കെ.മധുസൂതനന്‍, സി.വി.രവീന്ദ്രന്‍, സി.പി.രാജേന്ദ്രകുമാര്‍ എന്നിവരാണ് അഗ്നിശമനസേനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

Share this story