പയ്യാമ്പലത്ത് എച്ച് കെ. മാള്‍ പ്രവര്‍ത്തനമാരംഭിച്ചു

HK mall

കണ്ണൂര്‍: പയ്യാമ്പലത്ത് അത്യാധുനിക മാള്‍ പ്രവര്‍ത്തനമാരംഭിച്ചു.  പയ്യാമ്പലം ചില്‍ഡ്രന്‍സ് പാര്‍ക്കിനടുത്താണ് എച്ച്.കെ ഹാള്‍ മാര്‍ക്ക് അസെറ്റ് ഹോമ്‌സില്‍ എച്ച്.കെ. മാള്‍ സെന്ന പേരില്‍  പ്രവര്‍ത്തനമാരംഭിച്ചത്. പയ്യാമ്പലം കടല്‍ തീരത്തിന്റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ടു കൊണ്ട് വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കാവുന്ന മൈ ഡൈന്‍ റസ്റ്റോറന്റ് ആന്‍ഡ് കോഫി ഷോപ്പ്, നൂറ് പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള മൈ ഡൈന്‍ ബന്‍ ക്യൂറ്റ് ഹാള്‍, ഗ്രീന്‍ സ് സൂപ്പര്‍ മാര്‍ക്കറ്റ്, കോള്‍ഡ് സ്റ്റോണ്‍ ഐസ് ക്രീം എന്നിവയടക്കം ഒരു കുടകീഴില്‍ ഏഴു സ്ഥാപനങ്ങളാണ് പ്രവര്‍ത്തനമാരംഭിച്ചത്.

പയ്യാമ്പലത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും പുതിയ മാളെന്ന് ഉടമകള്‍ പറഞ്ഞു.കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു,.എം.വി ജയരാജന്‍ . ഡോ. ഷമാ മുഹമ്മദ്, സി.കെ. പത്മനാഭന്‍ , കെ. വിജേഷ്, പി.വിജയസൂര്യന്‍ തുടങ്ങിയവര്‍  എം.പി ഹസന്‍ കുഞ്ഞി, മുനീര്‍ ഗ്രീന്‍സ്, സലാഹുദ്ദീന്‍, പി.വി നൗഷാദ്, നിസാമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Share this story