വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം : അഡ്വ. കെ എന്‍ എ ഖാദര്‍

fcvbhg

മലപ്പുറം : വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികച്ചും പരാജയപ്പെട്ടതായി മുന്‍ എം എല്‍ എ  അഡ്വ. കെ എന്‍ എ ഖാദര്‍ പറഞ്ഞു. പൊതു വിതരണ സമ്പ്രദായം പ്രോത്സാഹിപ്പിച്ച് മിതമായ നിരക്കില്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറും സര്‍ക്കാറുംതമ്മിലുള്ള ഒത്തുകളി ഭരണ പരാജയം മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റം നിയന്ത്രിക്കുക, സര്‍ക്കാര്‍ നിസ്സംഗത വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം ലീഗ് കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്്‌നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍ , ട്രഷറര്‍പി സി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഭാരവാഹികളായ എന്‍ കുഞ്ഞീതു, അബ്ബാസ് പി, കുന്നത്ത് കുഞ്ഞി മുഹമ്മദ്, തറയില്‍ യൂസഫ്, എം പി മുഹമ്മദ്, കെ എം സുബൈര്‍, സി പി ഷാജി, എം ടി ഉമ്മര്‍ മാസ്റ്റര്‍, കെ എന്‍ എ ഷെരീഫ് മാസ്റ്റര്‍, തറയില്‍ അബു, ബ്ലോക്ക് മെമ്പര്‍ എം ടി ബഷീര്‍, മെമ്പര്‍മാരായ കെ ടി റബീബ്, കെ എന്‍ ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.  ശിഹാബ് അരീക്കത്ത്, നീലന്‍ കോഡൂര്‍, അജ്മല്‍ തറയില്‍, മുഹമ്മദാലി കെ ടി, സി എച്ച് യൂസഫ് , ഷാജു പെലത്തൊടി, ഇസ്മായില്‍ ഇ, ഹനീഫ. പി പി, വി ടി  അസീസ്, യു  സുബൈര്‍, കെ ടി നാസര്‍, വി പി ഹൈദരലി, പറവത്ത് കുഞ്ഞിപ്പ, വില്ലന്‍ മൂസ്സ, യു മുസ്തഫ, പാലോളി അബ്ദുറഹിമാന്‍, സി എച്ച് കുഞ്ഞിപ്പ, സക്കീര്‍ കൊളക്കാട്ടില്‍, അന്‍വര്‍ യു, ഇര്‍ഷാദ് പാട്ടുപാറ, സൈനുദ്ദീന്‍ സി എച്ച് എന്നിവര്‍ പ്രസംഗിച്ചു

Share this story