അടിയന്തിരരക്ഷാ നടപടികള്‍ക്ക് സര്‍ക്കാര്‍ ഇടപെടണം: കരീം ചേലേരി
Seasonal trouble

കണ്ണൂര്‍:കാലവര്‍ഷക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്ന പേരാവൂര്‍ നിയോജക മണ്ഡലത്തിലെ തെറ്റുവഴി ,കാഞ്ഞിരപ്പുഴ , നെടുപ്പുറം ചാല്‍, തൊണ്ടിയില്‍ എന്നീ പ്രദേശങ്ങളില്‍ അടിയന്തര രക്ഷാ നടപടികള്‍ക്ക് സര്‍ക്കാര്‍ ഇടപെടണമെന്ന്  മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ആവശ്യപ്പെട്ടു. 

ജില്ലാ മണ്ഡലം ഭാരവാഹികള്‍ക്കൊപ്പം പ്രകൃതി ദുരന്തം നടന്ന മേല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.കൃപാ ഭവനില്‍ അന്തേവാസികളെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. സ്വന്ത മായി കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിവില്ലാത്ത വരടക്കമുള്ളവരാണ് അവിടെ താമസിക്കുന്നത്. ഇതിന്റെ നടത്തിപ്പുകാരനുമായി സംസാരിച്ചു. 

ഇവര്‍ക്കാവശ്യമായ താല്‍ക്കാലിക ആശ്യാസങ്ങള്‍ ചെയ്യാന്‍ പ്രദേശത്തെ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, മണ്ഡലം നേതാക്കളായ ഒമ്പാന്‍ ഹംസ, പി വി.ഇബ്രാഹിം, തറാല്‍ ഹംസ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റജീന സിറാജ്, കെ.വി. റഷീദ് എന്നിവര്‍ക്കൊപ്പമാണ് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

Share this story