ഗോ-ഗെറ്റേര്‍സ് അഖില കേരളാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് : കോട്ടയം ക്രിക്കറ്റ് അക്കാഡമി ജേതാക്കള്‍

dwsgh

കണ്ണൂര്‍ ഗോ -ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമിയുടെ യും , കനറാ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 16 വയസ്സിന് താഴെയുള്ളവരുടെ അഖില കേരളാ ക്രിക്കറ്റ് ടൂര്‍ണ്ണമെ ന്റിന്റെ ഫൈനല്‍ മത്സര  ത്തില്‍ കോട്ടയം ക്രിക്കറ്റ് അക്കാഡമി ചാമ്പ്യന്‍മാരാ യി.തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍ നടന്ന ഫൈനല്‍  മത്സരത്തില്‍ പാലക്കാട് ക്രിക്കറ്റ് അക്കാഡമിയെ മൂന്ന് വിക്കറ്റിന് തകര്‍ത്താ ണ് കോട്ടയം ചാമ്പ്യന്‍മാരായത്. 

ആദ്യം ബാറ്റ് ചെയ്ത പാലക്കാട് 40 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കോട്ടയം 28.4 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. 65 പന്തില്‍     പുറത്താവാതെ 81റണ്‍സും നാല് വിക്കറ്റും നേടിയ കോട്ടയത്തിന്റെ ആര്‍. നരേഷാണ് മാന്‍ ഓഫ് ദി മാച്ചിനര്‍ഹനായത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും നല്ല ബാറ്റ്‌സ്മാനുളള അവാര്‍ഡും കോട്ടയത്തി ന്റെ ആര്‍.നരേഷ് നേടി. ടൂര്‍ണ്ണമെന്റിലെ ഏറ്റവും നല്ല ബൗളറായി പാലക്കാട് അക്കാഡമിയില കെ. ഗൗതം തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഫീല്‍ഡറായി കോട്ടയം അക്കാഡമിയുടെ കെ.വി. അഭിനവും, നല്ല വിക്കറ്റ് കീപ്പറായി പാലക്കാടിന്റെ ധനഞ്ജയ് സുധീഷും , ടൂര്‍ണ്ണമെന്റിലെ നല്ല ഷീ - ക്രിക്കറ്ററായി പാലക്കാടിന്റെ ഗൗരി നന്ദനയും, തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗ്രീന്‍സ് ക്രിക്കറ്റ് അക്കാഡമിയിലെ എട്ട് വയസ്സ് മാത്രം പ്രായമുള്ള നിര്‍മ്മല്‍ രാഹുല്‍ എന്ന കുട്ടി 'ലിറ്റില്‍ സ്റ്റാര്‍ ' അവാര്‍ഡിന് അര്‍ഹനായി. ഗോ - ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമിയിലെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച ക്രിക്കറ്റര്‍മാരായ ദിയ ധനു, തീര്‍ത്ഥ സുരേഷ്, പി.വി. അഭിരാജ്, ആ ആദിത്യ എസ്. രാജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗോ - ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാഡമി മാനേജിങ്ങ് ഡയരക്ടര്‍ എ. കെ.നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ . ജൂനിയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും , മുന്‍ . ഇന്ത്യന്‍ ജൂനിയര്‍ ടീം സെലക്ടറുമായ ജെ.കെ. മഹേന്ദ്ര സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നടത്തി. മീഡിയാ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഗോകുല്‍ദാസ് സ്വാഗതം പറഞ്ഞു. 

കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസി യേഷന്‍ പ്രസിഡന്റ് ഫിജാസ് അഹമ്മദ് എ.സി.എം, കനറാ ബാങ്ക് ചീഫ് മാനേജര്‍ ആര്‍.രാജേ ഷ് , എയര്‍ - അറേബ്യ ദക്ഷി ണേന്ത്യാ കമേഴ്‌സ്യല്‍ മാനേ ജര്‍ എ.ഡി. മിഥുന്‍, മുന്‍ . കേരളാ ജൂനിയര്‍ ക്രിക്കറ്റ് താരവും , തലശ്ശേരി ഐ.എം എ . പ്രസിഡന്റുമായ ഡോ: ജയകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

Share this story