കാസർഗോഡ് ജില്ലയിൽ പൊതു സംരംഭക ബോധവത്ക്കരണ ശില്പശാല നടത്തി

google news
asdf


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബ്ലോക്ക് തല സംരംഭക ബോധവത്ക്കരണ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംരംഭകത്വ ശില്പശാലയില്‍ പഴയ ഗോലി സോഡയുടെ പുതിയ രൂപത്തിലുള്ള ഉത്പന്നമായ ഫസാ കൂള്‍ എന്ന പാനീയവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ പുറത്തിറക്കി. വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത അധ്യക്ഷത വഹിച്ചു. 

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹ്‌മാന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍, ബ്ലോക്ക് മെമ്പര്‍മാരായ എം.ജി.പുഷ്പ, എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.അശോക്, കെ.ശ്രീലാല്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ്സെടുത്തു. താലൂക്ക് വ്യവസായ ഓഫീസ് എ.ഡി.ഐ. ഒ.കണ്ണനുണ്ണി സ്വാഗതവും പി.വി.അശ്വിന്‍ നന്ദിയും പറഞ്ഞു.

Tags