ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

dfgh

കാസർഗോഡ് :  ബ്ലോക്ക് പഞ്ചായത്ത് 2022-23ല്‍ പണിപൂര്‍ത്തിയാക്കിയ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും വിവിധ കൗണ്‍സിലിംഗ് കേന്ദ്രങ്ങളുടെയും 2022- 23 വാര്‍ഷിക പദ്ധതിയില്‍ വീട്ടമ്മമാര്‍ക്കുള്ള മത്സര പരീക്ഷ പരിശീലനത്തിന്റെയും വാര്‍ഡ് ജാഗ്രത സമിതി ഭാരവാഹികള്‍ക്കുള്ള പരിശീലനത്തിന്റെയും ഉദ്ഘാടനവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സി.ഇ.ഒ കെ.ബി. മദന്‍മോഹന്‍ പരിശീലന ക്ലാസുകള്‍ കൈകാര്യം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.അബ്ദുള്‍ റഹിമാന്‍, ലക്ഷ്മി തമ്പാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യുജിന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത സ്വാഗതവും ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസര്‍ ടി.വി.അനീഷ് നന്ദിയും പറഞ്ഞു.

Share this story