മാനന്തവാടിയിൽ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
gender resource center

വയനാട് : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  ജെന്റര്‍ റിസോഴ്സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ അങ്കണവാടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ്, അവിവാഹിതരും നിരാലംബരുമായ സ്ത്രീകള്‍ക്ക് ആവശ്യമായ നിയമസഹായവും കൗണ്‍സിലിങും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ലക്ഷ്യം.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. കല്യാണി, ജോയ്സി ഷാജു, കെ.വി. വിജോള്‍, ബി.പി.ഒ പി.പി. ഷിജി, വനിത ക്ഷേമ ഓഫീസര്‍ എ.വി. രോഷ്നി, വുമണ്‍ ഫെസിലിറ്റേറ്റര്‍ നീതു ജോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this story