പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: പുറത്ത് വരുന്നത് സിപിഎമ്മിന്റെ തനിനിറം: എന്‍. ഹരിദാസ്

google news
A N Haridas

കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിലൂടെ സിപിഎമ്മിന്റെ തനിനിറം പുറത്ത് വന്നിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഭാഗത്ത് ഗാന്ധി സ്തുതി നടത്തുകയും മറുഭാഗത്ത് ഇത്തരം കിരാത നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന സിപിഎം എന്ത്  നെറികേടിനും തയ്യാറാകുന്ന പാര്‍ട്ടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. 

സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കണ്ടിട്ടും സാംസ്‌ക്കാരിക നായകന്മാരെന്ന് സ്വയം വിശ്വസിക്കുന്ന ഒരാള്‍ക്കും മിണ്ടാട്ടമില്ലാത്തതെന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധി വധവുമായി ബന്ധപ്പെട്ട് കാലങ്ങളായി  കളളപ്രചാരണങ്ങള്‍ നടത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗാന്ധി സ്‌നേഹത്തിന്റെ കാപട്യം പയ്യന്നൂര്‍ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്. 

ശ്രീനാരായണ ഗുരുവടക്കമുളള ആചാര്യന്മാരായ മഹാരഥന്മാരെ അപമാനിച്ച പാരമ്പര്യമുളള കണ്ണൂരിലെ സിപിഎമ്മില്‍ നിന്നും ഇത്തരം അതിക്രമം ഉണ്ടായതില്‍ അതിശയിക്കേണ്ടതില്ല. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സിപിഎമ്മിന്റെ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെറെയില്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ പിന്നോട്ട് പോക്കിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പങ്കാളിത്തം പുറത്ത് വന്നതിനാലാണ്. മറ്റൊരു കൊളളയ്ക്കുളള പദ്ധതിയായിരുന്നു  കെറെയില്‍ പദ്ധതി.

 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ നടക്കില്ലെന്ന് ആദ്യം തൊട്ടേ ഉറപ്പായിരുന്നു. എന്നാല്‍ സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം ഒടുവില്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവനയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഹരിദാസന്‍ പറഞ്ഞു.

Tags