തളിപ്പറമ്പിൽ എക്‌സൈസിന്റെ മിന്നൽ റെയ്ഡ് : കഞ്ചാവും പുകയില ഉത്പന്നങ്ങളുമായി അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
kanja raid

തളിപ്പറമ്പ : തളിപ്പറമ്പിൽ  എക്‌സൈസിന്റെ  മിന്നൽ റെയ്ഡിൽ   കഞ്ചാവും പുകയില ഉത്പന്നങ്ങളുമായി അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ  പിടികൂടി .

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ, പ്രിവൻ്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തിൽ ചെറുക്കള  പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ്  24 ഗ്രാം കഞ്ചാവും 5 കിലൊ പുകയില ഉത്പന്നങ്ങളുമായി  പപ്പു ബൊറുവൊ  (23) ,സമീറുൽ ഇസ്ലാം (35) , ബോൾ ഗോ ഗൈൻ (39) , മീട്ടാ (29) , സഞ്ജയ് (27) എന്നിവരെ  പിടികൂടിയത് .

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനേഷ്, വിനീത്, ശരത്ത്,  ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Share this story