പരിസ്ഥിതിലോല മേഖല : സുപ്രീംകോടതി വിധിക്കെതിരെകേന്ദ്ര-കേരള സർക്കാറുകൾ നിയമ നിർമ്മാണം നടത്തണമെന്ന് സ്വതന്ത്ര കർഷക സംഘം

google news
sks


കണ്ണൂർ:പരിസ്ഥിതി ലോലമേഖലയുമായി ബന്ധപ്പെട്ടസുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര  -സംസ്ഥാന സർക്കാറുകൾ  നിയമ നിർമ്മാണംനടത്തണമെന്ന്സ്വതന്ത്രകർഷക സംഘം കണ്ണൂർ ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു , നെല്ലിനുംനാളികേരത്തിനുംശാസ്ത്രീയമായിതാങ്ങുവിലനിശ്ചയിക്കുകയും പ്രാദേശിക തലത്തിൽസംഭരണംഉറപ്പാക്കുകയുംചെയ്യണമെന്നുംയോഗംആവശ്യപ്പെട്ടു.ഈആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 25 ന് 10 മണിക്ക് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ കർഷകധർണ്ണനടത്താനുംയോഗംതീരുമാനിച്ചു.വർക്കിംഗ്പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിപി.പി.മഹമൂദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, എം.പി.എ.റഹീംമുഖ്യപ്രഭാഷണംനടത്തി.പി.കെ.അബ്ദുൽ ഖാദർ മൗലവി,ടി.വി.ഹസൈനാർ ,പി.പി.അബ്ദുൽഖാദർ,എം.വി.നജീബ്,പി.പി.മുഹമ്മദലി,നസീർചാലാട്,മുഹമ്മദ്മുണ്ടേരി,എ.സി.കുഞ്ഞബ്ദുള്ളഹാജി,ടി.കെ.അബ്ദുൽഹമീദ്,എം.മുഹമ്മദലി,ഇസ്മയിൽ ചാത്തോത്ത്,പി.സി.എം.അശറഫ്,ടി.പി.അബ്ദുൽഖാദർ,ഒ.ഉസ്മാൻ,കെ.എം.പി.മുഹമ്മദ്കുഞ്ഞി,എം.പി.അബ്ദുറഹിമാൻ ,പി.വി.അബ്ദുള്ളമാസ്റ്റർപ്രസംഗിച്ചു.

Tags