ഗാര്‍ഹിക പീഡനം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ വളപട്ടണം പൊലിസ് കേസെടുത്തു
police jeep

 വളപട്ടണം:വിവാഹശേഷം  ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ വളപട്ടണം പൊലിസ് കേസെടുത്തു. കണ്ണൂര്‍ ചാലാട് സ്വദേശിനിയായ 29 വയസുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉപ്പായിച്ചാല്‍ സ്വദേശി തൂണോളി രാഗിത്തിനെതിരെയാണ് പൊലിസ് കേസെടുത്തത്. 2016- മെയ് 16നായിരുന്നു ഇവരുടെ വിവാഹം. പിന്നീട് യുവതിയെ ശാരീരികമായും മാനസികമായും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പൊലിസ് കേസെടുത്തത്.

Share this story