ജില്ലാ ലൈബ്രറി കൗൺസിൽപുസ്തകോത്സവം 20 മുതൽ 25 വരെ കണ്ണൂരിൽ
District Library Council Book Festival

കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം സപ്തംബർ 20 ന് കഥാകൃത്ത് ടി.പത്മനാഭൻ ഉൽഘാടനം ചെയ്യും. 25 വരെ യാ ണ്കലക്ട്രേറ്റ് മൈതാനിയിൽ പുസ്തകോത്സവമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ.വി.ശിവദാസൻ എം 'പി.അദ്ധ്യക്ഷത വഹിക്കു.ചടങ്ങിൽ വെച്ച് ലൈബ്രറി കൗൺസിലിന് അക്ഷരം ത്രൈമാസികയുടെ പ്രകാശനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിക്കും.

21 ന് കഥാകൃത്ത് എം.മുകുന്ദൻ പങ്കെടുക്കുന്ന ആഭര സമ്മേളനം കെ.കെ.ശൈലജ എം .എൽ .എ ഉൽഘാടനം ചെയ്യും ന്കേരളത്തിലെ ചെറുതും വലുതുമായ നൂറോളം പ്രസാധകരുടെ നൂറ്റി നാൽപതിലേറെ സ്റ്റാളുകളിലായിട്ടാണ് പുസ്തകോത്സവം .പുസ്തകോത്സവങ്ങൾ ജനകീയോത്സവമാക്കാൻ പര്യാപ്തമായ സാംസ്കാരിെ പരിപാടികൾ, പുസ്തക പ്രകാശനങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ ഒരുക്കീട്ടുണ്ട്. എല്ലാ ദിവസവും താലൂക്ക് ലൈബ്രറി കൾ ഒരുക്കുന്ന പ്രത്യേക കലാ പരിപാടികൾ ഉണ്ടാവുമെന്നും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ, സിക്രട്ടറി പി.കെ.വിജയന, പി.ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു'

Share this story