ഡിമ തിയേറ്റർ കാർണിവൽ കൂത്തുപറമ്പിൽ
Dima Theater Carnival  Koothuparamba

കണ്ണൂർ: തിയേറ്റർ കിച്ചൺ തലശ്ശേരി സംഘടിപ്പിക്കുന്ന നാടകോത്സവം സപ്തംബർ 4 മുതൽ 9 വരെ കൂത്തുപറമ്പിൽ നടക്കും. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ, തൊക്കിലങ്ങാടിയാണ് വേദി. ഏഴു വേദികളിലായി 30ലധികം നാടകങ്ങൾ അരങ്ങേറുന്ന നാടകോത്സവത്തിൽ 400 ൽപരം കലാകാരന്മാർ മാറ്റുരയ്ക്കും.

ഡിമ തിയേറ്റർ കാർണിവൽ 2022 എന്ന് പേരിട്ട നാടകോത്സവത്തിന്റെ ലോഗോ കൊച്ചിയിൽ പത്മശ്രീ മമ്മൂട്ടി പ്രകാശനം ചെയ്തു.

അമച്വർ നാടകങ്ങൾ, പ്രൊഫഷണൽ നാടകം, കുട്ടികളുടെ നാടകം, തെരുവ് നാടകം, പരീക്ഷണ നാടകങ്ങൾ, ഡിജിറ്റൽ നാടകങ്ങൾ തുടങ്ങി നാടകത്തിന്റെ വിവിധ സങ്കേതങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കും. കേരളത്തിനകത്തും പുറത്തും പ്രശസ്തരായ സംവിധായകർ അണിയിച്ചൊരുക്കിയ ശ്രദ്ധേയ നാടകങ്ങൾ മേളയുടെ ഭാഗമാകും.

തിയേറ്റർ കാർണിവലിനോട് അനുബന്ധിച്ച് സപ്തംബർ 3 മുതൽ 7 വരെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന നാടക കളരിയും സംഘടിപ്പിക്കുന്നു. നിരവധി പ്രശസ്തരായ നാടക പ്രവർത്തകർ ക്ലാസുകൾ നയിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുക.

സുവീരൻ സംവിധാനം ചെയ്ത ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും, സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ, അപ്പുണ്ണി ശശി അഭിനയിക്കുന്ന ചക്കരപ്പന്തൽ, അമൽ രാജ് രാജേഷ് ശർമ എന്നിവർ അരങ്ങിലെത്തുന്ന ശുദ്ധമദ്ദളം, ശശിധരൻ നടുവിൽ സംവിധാനം ചെയ്ത കിഴവനും കടലും, ഹിഗ്വിറ്റ്, തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, ഹസീം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ്, പാലക്കാട് ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്ററിന്റെ വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ, കാറ്റ് പാഞ്ഞ വഴി എന്ന കുട്ടികളുടെ നാടകം, ആലപ്പുഴ നെയ്തൽ നാടക സംഘത്തിന്റെ വക്കുകളി എന്നീ നാടകങ്ങളോടൊപ്പം പൊക്കൻ, എലിക്കെണി, പ്രേമലേഖനം, അവാർഡ്, ആർട്ടിക്ക്, ഫ്ളോട്ടിങ് ബോഡീസ് തുടങ്ങിയ നാടകങ്ങളും അരങ്ങേറും.

അവതരണത്തിലെ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായ എമിൽ മാധവിയുടെ മരണാനുകരണം, അഭീഷ് ശശിധരന്റെ ഭ്രാന്ത് എന്നീ നാടകങ്ങൾ ആറു ദിവസവും

മേളയുടെ ഡെലിഗേറ്റ് പാസുകൾ ഓഗസ്റ്റ് ഏഴ് മുതൽ വിതരണം ചലച്ചിത്രരംഗത്തെ നിരവധി പ്രശസ്തർ അതിഥികളായി എത്തും.

ചെയ്യും. നാടക

പ്രത സമ്മേളനത്തിൽ പങ്കെടുത്തവർ ജോസഫ് ഫെസ്റ്റിവൽ ഡയറക്ടർ), തിയേറ്റർ കിച്ചൻ ഭാരവാഹികളായ സുമേഷ് ചെണ്ടയാട് (പ്രസിഡണ്ട്), വിനോദ് നാരോത്ത് (സെക്രട്ടറി), സി ശിവദാസ് (ട്രെഷറർ),

സ്ഥലം കൂത്തുപറമ്പ് alayo: 02.10.2022

Director

JINO JOSEPH

+91 98475 08822

President

SURESH CHENDAYAD

+91 98950 27113

Secretary

Share this story