ഡിഫറന്റ്ലി ഏബ്ൾഡ് പീപ്പിൾസ് കോൺഗ്രസ് ജന്മദിന സമ്മേളനം നടത്തി

oytdcvb

കണ്ണൂർ : ഡിഫറന്റ്ലി ഏബ്ൾഡ് പീപ്പിൾസ് കോൺഗ്രസ്  കണ്ണൂർ ജില്ലാ കമ്മിറ്റി  (ഡി.എ.പി.സി) യുടെ പതിമൂന്നാം ജന്മദിന  സമ്മേളനം    നടത്തി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന സമ്മേളനം ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് ദാസൻ മേക്കിലേരി അധ്യക്ഷത വഹിച്ചു . 

കെപിസിസി മെമ്പർ   കെ.സി മുഹമ്മദ് ഫൈസൽ ,ഡി.എ.പി.സി  ജില്ലാ ജനറൽ സെക്രട്ടറി കെ .എൻ ആനന്ദ് നാറാത്ത് , അരവിന്ദ് ചപ്പാരത്ത് , വി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ആന്ധ്യം തളർത്തിയിട്ടും  ഐ.ഐ.ടിയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ജെ.ആർ.എഫും നേടിയ  വിഷ്ണു സുരേഷ് അഴീക്കോട് , എം.കോം പരീക്ഷയിൽ മികച്ച വിജയം നേടിയ സിഷിൽലാൽ മാലൂർ എന്നീ ഭിന്നശേഷിക്കാരെ ഡി.സി.സി പ്രസിഡന്റ് ആദരിച്ചു .

Share this story