രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യല്‍: ദളിത് കോണ്‍ഗ്രസ് കണ്ണൂരിൽ ധര്‍ണ നടത്തി
dharna kannur

കണ്ണൂര്‍:രാഷ്ട്രീയ കുടിപ്പകയുടെ ഇ ഡി അന്വേഷണത്തിനെതിരേയും,നെഹറു കുടുംബത്തെ വേട്ടയാടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെരെയും  കണ്ണൂരിൽ  പ്രതിഷേധം.ഭാരതീയ ദളിത് കോണ്‍ഗ്രസ്സിന്റേയും കെ പി സി സി ന്യൂനപക്ഷ ഡിപ്പാര്‍ട്ട്‌മെന്റിനേയും സംയുക്താഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി .

ഡി സി സി വൈസ്പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ സമരം ഉദ്ഘാടനം ചെയ്തു. .വസന്ത് പള്ളിയാംമൂല അദ്ധ്യക്ഷത വഹിച്ചു.സമീര്‍ പള്ളിപ്രം , എം പി അസ്സൈനാര്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍ ,ദാമോദരന്‍  കൊയിലേരിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this story