നിർമ്മാണ മേഖലയിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് കൺസ്ട്രക്ഷൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ

google news
construction sector

കണ്ണൂർ:നിർമാണ മേഖലയിലെ പ്രവൃത്തികളുടെ നിറക്ക് ജനുവരി മുതൽ 5 മുതൽ പരമാവധി 10 ശതമാനം വരെ വർധിപ്പിക്കുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയഷൻ - സി.ഡബ്ള്യു.എസ്.എ- ഭാരവാഹികൾ . വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജനുവരി മുതൽ ഒരു സ്ക്വയർ ഫീറ്റ് ബെൻറ്റ് ബീം നിർമിക്കുന്നതിന് 70 രൂപ ഈടാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കോവിഡാധാനന്തരം നിർമാണ വസ്തുക്കളുടെയും  അമിതമായ വിലക്കയറ്റവും നിർമ്മാണ മേഖലയെ തകർത്തിരിക്കുകയാണ്. നിർമ്മാണ സാധനങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യ ത്തിൽ കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ യാതൊരു ഇടപെടലും നടത്തു ന്നില്ല. ഇതു കാരണം നിർമ്മാണ മേഖല പാടെ നിശ്ചലാവസ്ഥയിലാണ്. മൂന്നു വർഷത്തിന് മുന്നേയുള്ള നിരക്കിലാണ്  CWS ഇപ്പോഴും ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത്.

നിർമ്മാണ ജോലിക്ക് വേണ്ടി ഉപയോഗിക്കുന്ന പണി സാധനങ്ങളായ പലക മുള, ജാക്കി, സ്പാൻ, ഷീറ്റ് തുടങ്ങിയവയുടെയും തൊഴിലാളികളുടെ കൂലിയിനത്തിലും വന്ന വർദ്ധനവ് കാരണം നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതമായിരിക്കുകയാണ്.വാർത്താ സമ്മേളനത്തിൽ എ വേണുഗോപാൽ, ഇ ചന്ദ്രൻ , പി ദാമോദരൻ, കെ രഞ്ചിത്ത് പങ്കെടുത്തു.

Tags