കണ്ണൂർ തോട്ടട എസ്.എൻ കോളേജിലെ സംഘർഷം: 14 പേർ അറസ്റ്റിൽ

arrest1

കണ്ണൂർ:തോട്ടട എസ്.എൻ.കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ  14 പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.10 കെ.എസ്.യു പ്രവർത്തകരയും 4എസ്.എഫ്.ഐ പ്രവർത്തകരേയുമാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരുടെ അറസ്റ്റ് ്് ഉടനുണ്ടാവുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.

 കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപുമായി ബന്ധപ്പെട്ട് നോമിനേഷൻ കീറിയെറിയുകയും വരണാധികാരികളായ അധ്യാപകരെയും പൂട്ടിയിട്ട സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളേജിലേക്ക് പ്രതിഷേധ മാർച്ചു നടത്തി മടങ്ങുകയായിരുന്ന കെ.എസ്.യു പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.

Share this story