മൈ ഗ്രൂപ്പ് വാട്സ് ആപ്പ് കൂട്ടായ്മയുടെ എട്ടാം വാർഷിക ആഘോഷവും, സന്തോഷ് കീഴാറ്റൂരിന് സ്വീകരണവും നൽകി
Celebrating the 8th anniversary of the My Group WhatsApp community taliparamba

തളിപ്പറമ്പ:  മൈ ഗ്രൂപ്പ് വാട്സ് ആപ്പ് കൂട്ടായ്മയുടെ എട്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഷികത്തോടനുബന്ധിച്ച്‌ ഗ്രൂപ്പ് അംഗം കൂടിയായ കേരള സംഗീത നാടക അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട നടൻ സന്തോഷ് കീഴാറ്റൂരിന് സ്വീകരണം നൽകി. തളിപ്പറമ്പ് സത്യസായി ഹാളിൽ നടന്ന ചടങ്ങ് തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡൻ്റ് എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. 

തളിപ്പറമ്പിൽ നാടകങ്ങൾക്കു മാത്രമായി സ്ഥിരം തിയറ്റർ നിർമ്മിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി മെമ്പർ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. തളിപ്പറമ്പിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് കീഴാറ്റൂർ.
വി.പി മഹേശ്വരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ രഞ്ജീവ് സ്വാഗതവും ജബ്ബാർ മൊബൈൽ സിറ്റി നന്ദിയും പറഞ്ഞു. 

Celebrating the 8th anniversary of the My Group WhatsApp community taliparamba

മലയാളികളെ വിസ്മയിപ്പിച്ച ഏകപാത്ര നാടകമായ പെൺനടനിൽ സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഛായാചിത്രം പി.സി വിജയരാജ് സന്തോഷ് കീഴാറ്റൂരിന് സമ്മാനിച്ചു. ഷെറി ഗോവിന്ദ്, കെ.എസ് റിയാസ്, ഷെറീഫ് ഈസ, മാധവൻ പുറച്ചേരി, വിജയ് നീലകണ്ഠൻ, സുസ്മിത ബാബു, രാധ രഞ്ജീവ്, പി.കെ സുരേന്ദ്രൻ, ഭാർഗവൻ പറശിനിക്കടവ് തുടങ്ങിയവർ സംസാരിച്ചു.

Celebrating the 8th anniversary of the My Group WhatsApp community taliparamba

ചടങ്ങിൽ വച്ച് ഹരിത ചാരിറ്റബിൾ സൊസൈറ്റി വിദ്യാഭ്യാസ സ്കോളർഷിപ്പ് അലൻ മാത്യുവിന് ഗിരീഷ് പൂക്കോത്ത് കൈമാറി. ചടങ്ങിൽ വച്ച്  ജബ്ബാർ മൊബൈൽ സിറ്റിയെ  അനുമോദിച്ചു. സന്തോഷ് കീഴാറ്റൂർ മറുപടി പ്രസംഗം നടത്തി.

Celebrating the 8th anniversary of the My Group WhatsApp community taliparamba

 

 

 

Share this story