കണ്ണൂരിൽ മാധ്യമപ്രവർത്തകർക്കായി സിപിആർ ശില്പശാല സംഘടിപ്പിച്ചു

google news
CPR

 കണ്ണൂർ:  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എംഎ)  എമർജൻസി ലൈവ് സപ്പോർട്ട് വിഭാഗത്തിൻറെ നേതൃത്വത്തിൽ, കണ്ണൂർ പ്രസ് ക്ലബ്ബിൻറെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി സിപിആർ പ്രയോഗിക ശില്പശാല സംഘടിപ്പിച്ചു. 

ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീഴുന്ന  ആളുകൾക്ക് നെഞ്ച് അമർത്തൽ,  കൃത്രിമ ശ്വാസോച്ഛ്വാസം എന്നിവയിലൂടെ ജീവൻ നിലനിർത്താനുള്ള പ്രായോഗിക പരിശീലനമാണ് സിപിആർ. 

പൊതുസമൂഹത്തിൽ നിരന്തരമായി ഇടപെടുന്ന മാധ്യമപ്രവർത്തകർക്ക് ശാസ്ത്രീയമായ സിപിആർ പരിശീലനം നൽകുന്നത് സമൂഹത്തിന് ഏറെ ഗുണകരമായിരിക്കും എന്ന് ഐ എം  എ  സംസ്ഥാന പ്രവർത്തക സമിതി അംഗവും,  അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രക്ടർ     ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് ഐ എം എ യുടെ നേതൃത്വത്തിൽ സിപിആർ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽ കേരളത്തിലെ 30 ലക്ഷം വിദ്യാർഥികൾക്ക് സിപിആർ പരിശീലനം നൽകാനുള്ള പദ്ധതി എംഎൽഎയും വിദ്യാഭ്യാസ ആരോഗ്യ വകുപ്പും സംയുക്തമായി ചെയ്യുന്നുണ്ടെന്ന് ഡോ സുൽഫിക്കർ  അലി വിശദീകരിച്ചു


കണ്ണൂർ പ്രസ് ക്ലബ് പ്രസിഡണ്ട് ശ്രീ സിജി ഉലഹന്നാൻ അധ്യക്ഷനായിരുന്നു. ഡോ സുൽഫിക്കർ അലി പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ് സ്വാഗതവും കബീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. 

 ഫോട്ടോ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ കണ്ണൂർ പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച സിപിആർ പ്രായോഗിക പരിശീലന ശില്പശാല അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രക്ടർ ഡോ സുൽഫിക്കർ അലി നേതൃത്വം നൽകുന്നു. പ്രസ് ക്ലബ് ഭാരവാഹികളായ സിജി ഉലഹന്നാൻ, കെ വിജേഷ്,  കബീർ കണ്ണാടിപ്പറമ്പ് സമീപം.

Tags