ഭാരത്ജോഡോ യാത്രയുടെ ജനപിന്തുണയില്‍ വിറളി പൂണ്ട് സിപിഎം അക്രമം നടത്തുന്നു: മാര്‍ട്ടിന്‍ ജോര്‍ജ്
s,lsl

കണ്ണൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണ്. ചെമ്പിലോട് മുതുകുറ്റി ആശാരിമെട്ടയില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിനു നേരെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞു കെട്ടിടത്തിന് നാശനഷ്ടം വരുത്തി. ഇതേ പ്രദേശത്ത് രാജിവ് മന്ദിരത്തിനു നേരെ നടന്ന അക്രമത്തിലെ പ്രതികളെ പോലീസിനു പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോലീസ് കാവല്‍ നില്‍കുമ്പോഴാണ് മുതുകുറ്റിയിലെ രാജീവ് മന്ദിരത്തിനു നേരെ സിപിഎം ക്രിമിനലുകള്‍  ആക്രമണം നടത്തിയതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചുകൊണ്ടു മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.കെ പി സി സി മെമ്പര്‍മാരായ കെ സി മുഹമ്മദ് ഫൈസല്‍, എന്‍ പി ശ്രീധരന്‍,ഡിസിസി ജനറല്‍ സെക്രട്ടറി എം കെ മോഹനന്‍,കെ കെ ജയരാജന്‍ ,എം സുധാകരന്‍,കെ ഒ സുരേന്ദ്രന്‍,വി കെ രവീന്ദ്രന്‍,വി കെ ഷാജിത്ത്, പ്രജിത്ത്, കെ പവിത്രന്‍,ഷൈമ,അനില്‍ ബാബു തുടങ്ങിയവരും ബോംബേറില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചു.

Share this story