സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂൺ 26, 27 കാഞ്ഞിരങ്ങാട്: ഒരുക്കങ്ങൾ പൂർത്തിയായി
CPI Taliparamba Constituency

തളിപ്പറമ്പ: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയാ യുള്ള തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂൺ 26, 27 തീയതികളിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കും.സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് 26ന് ഞായറാഴ്ച ഉച്ചക്ക് 2.30ന് പി.വി.എസ്.നമ്പ്യാർ നഗറിൽ മുതിർന്ന അംഗം എ.ആർ.സി മാസ്റ്റർ പതാക ഉയർത്തും. മൂന്ന് മണിക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ്കുമാർ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് മണ്ഡലം സെക്ര ട്ടറി വി.വി.കണ്ണൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവ തരിപ്പിക്കും.

 വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞിരങ്ങാട് ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ കെ.എൻ.ചാലിൽ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന എക്സി. അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാ ടനം ചെയ്യും. സംസ്ഥാന കൗൺസിലംഗം സി.പി.സന്തോഷ്കുമാർ, ജില്ലാ എക്സി. അംഗം വി.കെ.സുരേഷ്ബാബു തുടങ്ങിയവർ പ്രസംഗി ക്കും. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം രാഘവൻ, കെ.വി.ബാബു തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ പ്രചരണാർത്ഥം ജൂൺ 24ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തളിപ്പറമ്പ ടൗണിൽ വിളംബരജാഥ നടക്കും.

ജില്ലാ എക്സി. അംഗങ്ങളായ സി.രവീന്ദ്രൻ, കെ.ടി.ജോസ്, വേലിക്കാത്ത്
വാർത്തസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ, സ്വാഗ തസംഘം ചെയർമാൻ പി.വി.ബാബു, കൺവീനർ ഒ.വി.പ്രമോദ്, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ സി.ലക്ഷ്മണൻ, പി.കെ.മുജീബ് മാൻ, മണ്ഡലം കമ്മിറ്റിയംഗം ടി.വി.നാരായണൻ എന്നിവർ പങ്കെ ടുത്തു.

Share this story