സി. എച്ച് ഹരിദാസ് അനുസ്മരണ സമ്മേളനം നടത്തി
Tue, 10 Jan 2023

തലശേരി:യൂത്ത് കോണ്‍ഗ്രസ് (എസ് ) സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നിറഞ്ഞ് നിന്ന സി എച്ച് ഹരിദാസ് പൊതു പ്രവര്‍ത്തകര്‍ക്ക് എക്കാലത്തെയും മാതൃകയാണെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ് കെ സുരേശന്‍ അഭിപ്രായപ്പെട്ടു. സി എച്ച് ഹരിദാസിന്റെ 38 മത് ചരമാവാര്‍ഷിക ദിനത്തില്‍ എന്‍സിപി തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് വരക്കൂല്‍ പുരുഷു അധ്യക്ഷനായി. കെ വിനയരാജ്, കെ വി രജീഷ്, പി സന്ധ്യാസുകുമാരന്‍, പി വി രമേശന്‍, വി എന്‍ വത്സരാജ്, പി സി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ പി വത്സരാജന്‍ മാസ്റ്റര്‍ സ്വാഗതവും പി പി ഗുണശേഖരന്‍ നന്ദിയും പറഞ്ഞു.