വിദ്യാര്‍ത്ഥി സംഘര്‍ഷത്താല്‍ അടച്ചിട്ട ബ്രണ്ണന്‍ കോളേജ് തുറന്നുപ്രവര്‍ത്തനമാരംഭിച്ചു

Brennan College

 തലശേരി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച തലശേരി ബ്രണ്ണന്‍ കോളേജ് ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ കോളേജില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിപ്രതിനിധികള്‍, അധ്യാപക കൗണ്‍സില്‍, പി.ടി. എ, യൂനിയന്‍ ഭാരവാഹികള്‍, ധര്‍മടം പൊലിസ് എന്നിവരുടെ സംയുക്തയോഗമാണ് കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍തീരുമാനിച്ചത്. 

കോളേജില്‍ അച്ചടക്കം നിലനിര്‍ത്താന്‍ എല്ലാവരും പിന്‍തുണയ്ക്കണമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സി.ബാബുരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോളേജിലുണ്ടായ സംഘട്ടനത്തിന്റെ പേരില്‍ എസ്. എഫ്. ഐ, ഫ്രാറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

Share this story