തലശേരിയിലെ വീട്ടിനുള്ളിലെ ബോംബ് സ്ഫോടനം : പരുക്കേറ്റ യുവാവ് അറസ്റ്റിൽ

കണ്ണൂർ: തലശേരിയിൽവീട്ടിനുള്ളില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് ഉഗ്രശബ്ദത്തിൻ പൊട്ടിത്തെറിച്ചു പരുക്കേറ്റ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. സ്‌ഫോടനത്തില്‍ പരുക്കേറ്റ തലശേരി നടമ്മല്‍ കോളനിയിലെ ജിതിന്‍ എന്ന കണ്ണനെ (25) യാണ് തലശേരി പൊലിസ് അറസ്റ്റുചെയ്തത്. ജീവന് അപകട ഭീഷണിയുണ്ടാക്കും വിധം സ്‌ഫോടക വസ്തു ഉപയോഗിച്ച കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെയെത്തിയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത് ഇതിനു ശേഷമാണ് പൊലിസ് അറസ്റ്റു രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നഗരത്തിലെ ലോട്ടസ് തീയേറ്ററിനു സമീപത്തെ നടമ്മല്‍ ലക്ഷം വീട് കോളനിയിലെവീട്ടിലായിരുന്നു സ്‌ഫോടനമുണ്ടായത്. കൈക്കും കാലിനും ചുമലിനും പരുക്കേറ്റ ജിതിനെ ആദ്യം തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്ക കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു ക്കുകയായിരുന്നു.
സ്‌ഫോടനം നടക്കുമ്പോള്‍ ജീതിന്‍ വീട്ടില്‍ തനിച്ചായിരുന്നു. ഒരു സ്റ്റീല്‍ ബോംബായിരുന്നു വീട്ടില്‍ സൂക്ഷിച്ചതെന്നും അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നും ജിതിന്‍ പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ തലശേരിയിലെ സി.പി.എം പ്രവർത്തകനായിരുന്നു ജിതിൻ എന്നാൽ കഴിഞ്ഞ കുറെക്കാലമായി ഇയാൾക്ക് പാർട്ടി ബന്ധമില്ലെന്നും സ്വഭാവദൂഷ്യം കാരണം ഒഴിവാക്കിയതാണെന്നിന്ന് സി.പി.എം പ്രാദേശിക നേതൃത്വം പറയുന്നത്. ജിതിന് തലശേരിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സുചന പൊലിസിന് ലഭിച്ചിട്ടുണ്ട് എന്നാൽ ഇയാൾ എന്തിനാണ് ഓടിട്ട വീട്ടിൽ ബോംബുസുക്ഷിച്ചതെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുന്നത്.
തലശേരി റെയിൽവേ സ്റ്റേഷന് ഏതാണ്ട് അരകിലോമീറ്റർ ചുറ്റളവുള്ള സ്ഥലത്താണ് സ്ഫോടനം നടന്നത്. അതുകൊണ്ടു തന്നെ ഈ കേസ് വളരെ ഗൗരവതരമായാണ് പൊലിസ് പരിഗണിക്കുന്നത്. വീടിന്റെ കഴു കോലിനിടയിൽ രണ്ടു ബോംബുകൾ തിരുകി വച്ചതിൽ ഒന്ന് അബദ്ധവശാൽതാഴെക്ക് വീണു പൊട്ടിയതാണെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി.