പള്ളിക്ക് വിവാദനോട്ടിസ് നല്‍കിയ മയ്യില്‍ സി. ഐ ബിജുപ്രകാശിനെ ചുമതലയില്‍ നിന്നുമൊഴിവാക്കി
controversy to the church

 മയ്യില്‍: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നല്‍കിയ വിവാദമായതിനെ തുടര്‍ന്ന്  ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി.

 ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് മയ്യില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിജുപ്രകാശിനെതിരെ  നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് പ്രത്യേക വാര്‍ത്താകുറിപ്പിറക്കി. ഇപ്രകാരമാണ് അതില്‍പറയുന്നത്. 

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍  പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നല്‍കിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.  അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. 

മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡി.ജി.പി മാറ്റിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിന്നും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ചൂണ്ടിക്കാട്ടി.

Share this story