ബത്തേരി നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

gfdsdfg

 2023 - 24 വര്‍ഷത്തെ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി നടന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ പി.എസ് ലിഷ അധ്യക്ഷത വഹിച്ചു. 16 വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ആസൂത്രണ സമിതി അംഗം പി.കെ. അനൂപ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ സാലി പൗലോസ്, ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്, നഗരസഭ സെക്രട്ടറി കെ.എം. സൈനുദീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം സജി തുടങ്ങിയവര്‍ സംസാരിച്ചു.

Share this story