ബാനം ജിഎച്ച്എസിൽ കൗമാരാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി
banam hss

ബാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ബാനം, മുണ്ടിയാനം, നമ്പ്യാർ കൊച്ചി, ആനപ്പെട്ടി അങ്കണവാടികളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ബാനം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "വർണ്ണക്കൂട്ട്‌" കൗമാരാരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ജനമൈത്രി പോലീസ് ഓഫീസർ പി. ഷിജിത്ത് കുട്ടികൾക്ക് ക്ലാസുകൾ നൽകി. അങ്കണവാടി അധ്യാപികമാരായ എം. സരോജിനി, കെ. രാജലക്ഷ്മി, ടി.സക്കീന, കെ. ബി. ശ്രീജ, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ. ബാലചന്ദ്രൻ, അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.

Share this story