തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിക്കരുത് : ബി.ജെ.പി

google news
bjp

കണ്ണൂര്‍:  തൊഴിലുറപ്പ് തൊഴിലാളികളോട് ഒപ്പിട്ട് സമരത്തില്‍ പങ്കെടുക്കാനുളള  സിപിഎം നിര്‍ദ്ദേശം അപലപനീയമാണെന്നും ഇത്തരത്തില്‍ മസ്റ്റ്റോളില്‍ ഒപ്പുവെച്ച് സമരത്തില്‍ പങ്കെടുത്താല്‍ നിയമപരമായി നേരിടുമെന്നും ബിജെപി ജില്ലാഅധ്യക്ഷന്‍ എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കളളക്കഥ മെനഞ്ഞാണ് തൊഴിലാളികളെ കേന്ദ്ര സര്‍ക്കാരിനെതിരായി നടക്കുന്ന  സമരത്തിന് സിപിഎം ഉപയോഗിക്കുന്നത്. 

20പേരില്‍ പത്തു പേര്‍ ഒപ്പിട്ട് ജോലി ചെയ്യാനും മറ്റ് പത്ത്പേര്‍ സമരത്തിന് പോകാനുമാണ് സിപിഎം നേതൃത്വവും സിപിഎമ്മുകാരായ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൊഴിലുറപ്പ് മേഖലയില്‍ ഒരു പരിഷ്‌ക്കാരവും കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടില്ല. ഒരാളുടെ പണിയും കൂലിയും സര്‍ക്കാര്‍ ഇല്ലാതാക്കിയിട്ടില്ല. 

തൊഴിലുറപ്പ് പദ്ധതി പണം കൈപ്പറ്റി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരേയും തിരിമറിക്കാരേയും കണ്ടെത്താനും പദ്ധതിമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സുതാര്യത വരുത്താനുമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുളളതെന്നിരിക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കളളപ്രചരണം നടത്തി തൊഴിലാളികളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയും സംസ്ഥാന ഭരണകടത്തിന്റെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Tags