ബി.ബി.സി ഡോക്യുമെന്ററി ദേശദ്രോഹപരമാണെന്ന അനില്‍ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റെതല്ല : റിജില്‍ മാക്കുറ്റി

roihgc

    
കണ്ണൂര്‍: ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ അനില്‍ ആന്റണിയുടെ അഭിപ്രായത്തെ തളളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ് കണ്ണൂര്‍ കാല്‍ടെക്‌സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ അനിലിന്റെ അഭിപ്രായം പാര്‍ട്ടിയുടെതല്ല.  കോണ്‍ഗ്രസിന്റെ അഭിപ്രായം സോണിയോഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ട്.  ഗുജറാത്തില്‍ നടന്ന ആസൂത്രിതമായ വംശഹത്യയെ കുറിച്ചു പറയുന്ന ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യവിരുദ്ധമാവുക.ഇത്തരം വിരുദ്ധനിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും റിജില്‍മാക്കുറ്റി ആവശ്യപ്പെട്ടു.

മരണത്തിന്റെ വ്യാപാരിയാണ് നരേന്ദ്രമോദിയെന്ന് സോണിയാഗാന്ധി പറഞ്ഞിട്ടുണ്ട്. അന്നും ഇന്നും ആ വാദത്തില്‍ തന്നെ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ഗുജറാത്ത് കലാപത്തിനു പിന്നില്‍ നരേന്ദ്രമോദിയും അമിത് ഷായുമാണെന്ന് അന്നേ വ്യക്തമായതാണ്. കോണ്‍ഗ്രിന്റെ അഭിപ്രായവും ഇതുതന്നെയാണെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

Share this story