ബിബിസി ഡോക്യുമെന്ററി മലപ്പുറത്ത് പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്സ്

fdfg

മലപ്പുറം : ബിബിസി ഡോക്ക്യൂമെന്ററി മലപ്പുറത്ത് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാനാവുന്ന ഒന്നല്ല.ഡോകുമെന്ററി പ്രദർശനം മണ്ഡലം തലങ്ങളിൽ നടത്തുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.
      
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ ഷാനിദ്,അജിത് പുളിക്കൽ, ജില്ലാ സെക്രട്ടറിമാരായ റാഷിദ് പൂക്കോട്ടൂർ, ജിജി മോഹൻ, ഷാജഹാൻ വടക്കാങ്ങര, നൗഫൽ മദാരി, നൗഫൽ പാറക്കുളം, ജൈസൽ എടപ്പറ്റ, ഹാഷിദ് ആനക്കയം, ജലീൽ ഏലംകുളം, മഹേഷ്‌ കൂട്ടിലങ്ങാടി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി ശറഫുദ്ധീൻ,യാകൂബ് കുന്നംപള്ളി, ഇസ്‌ലാഹ് പള്ളിപ്പുറം, തുർമുതി പട്ടുണ്ടൻ,ദിനിൽ പി തുടങ്ങിയവർ നേതൃത്വം നൽകി.

Share this story