ആയിക്കര ഹാര്‍ബറില്‍ കൗതുകമുണര്‍ത്തി ഭീമന്‍ തിമംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു

sahg

കണ്ണൂര്‍ :ആയിക്കര മാപ്പിള ബേ ഹാര്‍ബറില്‍ കൗതുക മുണര്‍ത്തി തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു.കണ്ണൂര്‍ ജില്ലയിലെ പ്രധാന ഫിഷിങ്ങ് ഹാര്‍ബറായ  ആയിക്കര മാപ്പിള ബേ ഫിഷിങ് ഹാര്‍ബറില്‍  ഞായറാഴ്ച്ച വൈകുന്നേരം ആറുമണിക്ക് തിമിംഗല സ്രാവ് സംരക്ഷണ സന്ദേശം അറിയിച്ചു കൊണ്ട് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ യുടെ തിമിംഗല സ്രാവ് സംരക്ഷണ പദ്ധതി തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയുടെ തീരത്തു പ്രജനനത്തിനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ മീനായ തിമിംഗല സ്രാവുകള്‍ പലപ്പോഴും മല്‍സ്യബന്ധന വലകളില്‍ കുടുങ്ങാറുണ്ട്.  ഇതിനെ കുറിച്ചു കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തിമിംഗല സ്രാവിനെയും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യതയെക്കുറിച്ചും ക്ലാസ്സുകളും മറ്റു പരിപാടികളും  സംസ്ഥാനവനംവകുപ്പ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ആയിക്കര ഹാര്‍ബറില്‍ തിമിംഗല സ്രാവിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ കൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫീല്‍ഡ് ഓഫീസറായ കുമാരി സ്വാതി കെ നമ്പ്യാര്‍ ക്‌ളാസെടുത്തു. 

Share this story