ലഹരിക്കെതിരെ പോരാടാൻ അന്നപൂർണ ഗിവ് മോർ സൗജന്യ പുസ്തക പദ്ധതി കേരളത്തിലെ 100 വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

google news
Annapoorna Give More free book

കണ്ണൂർ: ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിച്ച ജസ്റ്റ് സെ നോ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഗിവ് മോർ സൗജന്യ പുസ്തക വിതരണ പദ്ധതി കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു.

കേരള സർക്കാരിന്റെ ലഹരി ബോധവത്കരണ പദ്ധതിയായ വിമുക്തിയുടെ ബ്രാൻഡ് അംബാസഡറായ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കരിന്റെ ആത്മകഥയായ 'പ്ലെയിങ് ഇറ്റ് മൈ വേ' കേരളത്തിലെ നൂറു വിദ്യാലയങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസും അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷധികാരിയും നോർത്ത് മലബാർ ചേംബർ ഓഫ് കൊമ്മേഴ്സ് മുൻ പ്രസിഡന്റുമായ മഹേഷ് ചന്ദ്ര ബാലിഗയും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ പ്രൊഫ.കെ. ഫൽഗുനൻ എന്നിവർ ചേർന്ന് താവക്കര ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അർജുൻ കൃഷ്ണൻ, നമിത്ത് കൃഷ്ണൻ എന്നിവർക്ക് നൽകി നിർവഹിച്ചു. 

book

ലഹരി വിരുദ്ധ പ്രചരണത്തിന് സ്പോർട്സ് മികച്ച ഉപാധിയാണെന്നും പഠനത്തോടൊപ്പം തന്നെ കായികവും വിനോദപരമായ കാര്യങ്ങളിൽ വിദ്യാർഥികൾ ഏർപ്പെടണമെന്നും അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ വിമുക്തിയുടെ ബ്രാൻഡ് അംബാസിഡറായ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്റെ ആത്മകഥ 'പ്ലെയിങ് ഇറ്റ് മൈ വേ' യുവതലമുറയ്ക്ക് പ്രചോദനമായതിനാലാണ് കേരളത്തിലെ നൂറു സ്കൂൾ - കോളേജുകളിലേക്ക് ' അന്നപൂർണ ഗിവ് മോർ' സൗജന്യ പുസ്തക വിതരണ പദ്ധതി വ്യാപിപ്പിക്കുന്നത് എന്ന് ജോഫിൻ ജെയിംസ് അറിയിച്ചു. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 24 ന് കണ്ണൂരിൽ നിന്ന്‌ കോട്ടയത്തേക്ക് ലഹരി വിരുദ്ധ വാഹന പ്രചാരണ യാത്ര സംഘടിപ്പിക്കുമെന്ന് ജോഫിൻ ജെയിംസ് അറിയിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന 'ജസ്റ്റ് സെ നോ' ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് അന്നപൂർണ ഗിവ് മോർ സൗജന്യ ബുക്ക് വിതരണ പദ്ധതി ആവിഷ്ക്കരിച്ചതെന്നു അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരി മഹേഷ് ചന്ദ്ര ബാലിഗ അറിയിച്ചു. കണ്ണൂർ ആകാശവാണിയിൽ എല്ലാ വ്യാഴായ്ച്ചയും ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ പ്രചരണാർത്ഥം അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കണ്ണൂർ സിറ്റി പോലീസുമായി ചേർന്നു സിഗ്നേച്ചർ ഹോണ്ട, സിഗ്നേച്ചർ സുസുക്കി, ദി ബിസിനസ്സ് ഹൗസ് എന്നിവരുടെ സഹകരണത്തോടെ 'സിഗ്നേച്ചർ റേഡിയോ ടെലി ക്വിസ്' സംഘടിപ്പിക്കുന്നുണ്ട്. 

book2

ദേശീയ അധ്യാപക അവാർഡ് ജേതാവും താവക്കര ഗവ. യു.പി.സ്കൂൾ ഹെഡ് മാസ്റ്ററുമായ രാധാകൃഷ്ണൻ മാണിക്കോത്തിനെ ചടങ്ങിൽ അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരിയായ മഹേഷ് ചന്ദ്ര ബാലിഗ പൊന്നാട നൽകി ആദരിച്ചു. 

ജൂൺ 14 ലോക രക്തദാന ദിനത്തിന്റെ പ്രാധാന്യത്തിനെ കുറിച്ചും സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകതെകുറിച്ചും അന്നപൂർണ കോർ കമ്മിറ്റി അംഗവും റിട്ടയേർഡ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസുമായ കെ.സുധാകരൻ ക്ലാസ് നയിച്ചു. തുടർന്ന് താവക്കര ഗവ. യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി ലോക രക്തദാന ദിനം ആഘോഷിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ അന്നപൂർണ വളണ്ടീയർമാർ രക്തം നൽകി ലോക രക്തദാന ദിനാഘോഷത്തിൽ പങ്കാളികളായി. 

അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കോ - ഓർഡിനേറ്റർ അലൻ മാത്യു, താവക്കര ഗവ. യു.പി. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.കെ.രജനി, അധ്യാപികമാരായ ടി.കെ ബീന, ദീപ. പി.എൻ, ബേബി രഞ്ജിനി, ധന്യ.സി, ജലജ ഇ.എം എന്നിവർ നേതൃത്വം നൽകി.

book

Tags