കൂട്ടുപുഴ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ ബസില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ പിടികൂടി

google news
igfcvbnm

കൂട്ടുപുഴ കിളിയന്തറ  എക്സൈസ് ചെക്ക് പോസ്റ്റില്‍ ബസില്‍ നിന്നും  നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നവെടിയുണ്ടകള്‍ പിടികൂടി
 
പേരാവൂര്‍: കൂട്ടുപുഴ കിളിയന്തറ  എക്സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടി. ബുധനാഴ്ച  രാവിലെ പത്തുമണിയോടെ  എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക ആര്‍ ടി സി ബസ്സില്‍ നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന  വെടിയുണ്ടകള്‍ പിടികൂടിയത്. 

പത്ത് പാക്കറ്റുകളിലായി ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലിസിന് കൈമാറി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  പ്രിവന്റീവ് ഓഫിസര്‍മാരായ പി. പ്രമോദന്‍, ഇ.സി. ദിനേശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് വിളങ്ങാട്ട് ഞാലില്‍, രാഗില്‍ എന്നിവരും തിരകള്‍ പിടികൂടിയ  എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Tags