രാത്രികാല ഡ്യൂട്ടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ ധര്‍ണ നടത്തി
kannur aided school


കണ്ണൂര്‍:  എയ്ഡഡ് സകൂള്‍  ഓഫീസ് അറ്റന്‍ഡര്‍മാരെ  പരീക്ഷാ ചോദ്യപേപ്പറുകളുടെ രാത്രികാല കാവല്‍ ഡ്യൂട്ടിക്ക് നിയമിക്കുന്ന നിയമ വിരുദ്ധ നടപടി അവസാനിപ്പിക്കുക, എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പറുകളുടെ മാതൃകയില്‍ കേന്ദ്രീകൃത സംവിധാനത്തില്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റുകളും സൂക്ഷിക്കുക, മുപ്പത് ദിവസത്തിലധികം നിരന്തരം കാവല്‍ ഡ്യൂട്ടിക്ക് നിയമിക്കുന്ന നിയമ വിരുദ്ധ സംവിധാനം അവസാനിപ്പിക്കുക, ഇതുവരെ ഡ്യൂട്ടി എടുത്തവര്‍ക്ക് എത്രയും വേഗം വേതനം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ ധര്‍ണനടത്തി.

കേരള എയിഡഡ് സ്‌കൂള്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയന്‍ നേതൃത്വത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ കാര്യാലയത്തിന്  മുന്‍പിൽ ധര്‍ണ നടത്തിയത്. യൂനിയന്‍ ജന.സെക്രട്ടറി കെ.എം. ബാലകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. സുധീര്‍ബാബു, ജില്ലാ പ്രസിഡണ്ട് എം.ജി സജിത്ത്, കെ.കെ നാസര്‍, ടി.സി മനോജ്,ഷാജി മൊറോഴ എന്നിവര്‍ സംസാരിച്ചു.

Share this story