അഗ്രി ന്യൂട്രി ഗാര്‍ഡന്‍ അംഗങ്ങള്‍ക്ക് വിത്ത് വിതരണം ചെയ്തു

nmk

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ അംഗങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് പച്ചക്കറി വിത്ത് വിതരണം ചെയ്തു. കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി നടത്തിയത്. സിഡിഎസ് പ്രസിഡന്റ് കെ പി സബ്്‌ന ഷാഫി അധ്യക്ഷത വഹിച്ചു. ഹസീന, നുസ്രത്ത്, നസീമ എന്നിവരും അയല്‍ക്കൂട്ടം അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Share this story