വാരത്ത് സുഹൃത്തിനെ കത്തിക്കൊണ്ടു കുത്തിപരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

dhd

കണ്ണൂര്‍:ഒന്നിച്ച് മദ്യപിക്കവെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ  സുഹൃത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച നിരവധി കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍  വാരം കടാങ്കോട്ട് വെച്ച് കഴിഞ്ഞ ദിവസം വിനോദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കടാങ്കോട്ടെ കല്ലേന്‍ ഹൗസില്‍ കെ.ശ്രീലേഷിനെ (32)യാണ് ചക്കരക്കല്‍ സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത് .

കണ്ണൂര്‍  ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സി.ഐയും എസ്.ഐ രാജീവന്‍, ബാബു പ്രസാദ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍, വളപട്ടണം, ചക്കരക്കല്‍ പോലീസ്സ് സ്റ്റേഷനുകളില്‍  ഇയാള്‍ക്കെതിരെ നിരവധി കവര്‍ച്ച, പിടിച്ചുപറി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് ചക്കരക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരി അറിയിച്ചു.

Share this story