എം.ഡി. എം.എയുമായി യുവാവ് അറസ്റ്റില്‍
A young man was arrested with MDMA

കൂത്തുപറമ്പ്: കൂത്തുപറമ്പ് കിണവക്കലില്‍ എം.ഡി. എം. എയുമായി പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി  ഇന്ന് റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് കിണവക്കലില്‍ വെച്ച് സിന്തറ്റിക്ക് മാരക ലഹരിവസ്തുവുമായ എം. ഡി. എം. എയുമായി പിണറായി സ്വദേശിയായ എം.കെ കണ്ണനാ(27)ണ് പിടിയിലായത്.

കൂത്തുപറമ്പ് സി. ഐ ശ്രീജിത്ത് കൊടെരിയും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലാവുന്നത്.  ബൈക്കില്‍ സഞ്ചരിക്കവേ വാഹനപരിശോധനയ്ക്കിടെ  ഇയാളെ പിടികൂടുകയായിരുന്നു.

Share this story