കണ്ണപുരത്ത് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു
A passenger was killed when an ambulance accident at Kannapuram

കണ്ണൂർ: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാർയാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിച്ചാൽ സ്വദേശി സി.വി. മനോജാ (46)ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 10.45 നാണ് അപകടമുണ്ടായത്.
 
പള്ളിച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മനോജിനെ നാട്ടുകാരും പൊലിസും കാറിൽ നിന്നും പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

റോഡരികിലുണ്ടായ വൈദ്യുതി പോസ്റ്റ് തകർത്താണ് നിയന്ത്രണം വിട്ട ആംബുലൻസ് നിന്നത്. ഇതു കാരണം പാപ്പിനിശേരി - പിലാത്തറ കെ.എസ്.ടി.പി റോഡിൽ വാഹന ഗതാഗതം മുടങ്ങി. കണ്ണപുരം പൊലീസെത്തി ഗതാഗതം പുന:സ്ഥാപിച്ചു. അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.കണ്ണുപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share this story