ഭാര്യ ഇപ്പോഴും പൂര്‍വ്വകാമുകനെ സ്‌നേഹിക്കുന്നുണ്ടോ?- 8 ലക്ഷണങ്ങള്‍

google news
your partner is still in love with their ex

മറ്റൊരാളുടെ പൂര്‍വ്വകാല പ്രണയബന്ധത്തിന്റെ തീവ്രത എത്രത്തോളമായിരുന്നു എന്നറിയാതെ ചിലര്‍ അവരുമായി വിവാഹ ബന്ധത്തില്‍ പെട്ടുപോവാറുണ്ട്. വിവാഹ ശേഷവും പൂര്‍വ്വ കാമുകനോടോ കാമുകിയോടോ ഉള്ള താലപര്യവും ഇഷ്ടവും അതുപോലെ തുടരുമ്പോഴാണ് അത് വലിയ പ്രശ്‌നമായി മാറുന്നത്. നിങ്ങളുടെ ഭാര്യയ്ക്ക് ഇപ്പോഴും പഴയകാല കാമുകനോട് ഇഷ്ടമുണ്ടാവുമോ? ഉണ്ടെങ്കില്‍ എന്താണ് അതിന്റെ ലക്ഷണങ്ങള്‍?

ഓണ്‍ലൈനിലെ അന്വേഷണങ്ങള്‍

നിങ്ങളുടെ പങ്കാളി മുന്‍ കാമുകനെ ഓണ്‍ലൈനില്‍ തിരയുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. കാരണം പഴയ ആളുടെ ജീവിതം ഇപ്പോള്‍ എങ്ങിനെയുണ്ടെന്നറിയാനുള്ള ആകാംഷയാണതിന്റെ കാരണം. ഇത് തീര്‍ച്ചയായും സൂക്ഷിക്കുക.

രഹസ്യാത്മക പെരുമാറ്റം

പൂര്‍വ്വകാല പ്രണയത്തെ കുറിച്ച് ചിലപ്പോള്‍ പങ്കാളി അധികമൊന്നും നിങ്ങളോട് പങ്കുവെക്കാന്‍ തയ്യാറാവുന്നുണ്ടാവില്ല. പലതും മറച്ചുവെക്കാനും ശ്രമിക്കുന്നുണ്ടാവും. അത് ഒരു പക്ഷെ അതെല്ലാം മറക്കാനുള്ള ആഗ്രഹം കൊണ്ടുമായിരിക്കാം. എന്നാല്‍ പഴയകാല പ്രണയ ബന്ധത്തെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

your partner is still in love with their ex

നിങ്ങളറിയാതെ പൂര്‍വ്വകാല പ്രണയിതാവിനെ കാണുന്നത്

ഇതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമൊന്നും വേണ്ടല്ലോ. ഒരാള്‍ പഴയ കാമുകനെ സ്വന്തം പങ്കാളി  അറിയാതെ കാണാന്‍ പോവുന്നതെന്തിന്? തീര്‍ച്ചയായും അത് നല്ല ഉദ്ദേശത്തോട് കൂടിയാവില്ല.
പഴയ ആളുടെ പേര് ഇടക്കിടെ പറയുന്നത്. അത് നിങ്ങളെ അസ്വസ്ഥമാക്കും എന്ന് മാത്രമല്ല, പങ്കാളിയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും അത് ഇടയാക്കും.

വൈകാരികമായി സാമീപ്യം ലഭിക്കാതിരിക്കുക

മനസിനെ ഏറെ തളര്‍ത്തുന്നത് ഇതാണ്, ആവശ്യമുള്ളപ്പോഴൊന്നും പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് മാനസിക പിന്തുണ ലഭിക്കാതെ വരികയും പങ്കാളി നിങ്ങളെ മനസിലാക്കാതെ വരികയും ചെയ്യുമ്പോള്‍. ശരീരികമായി നിങ്ങളുടെ അടുത്തുണ്ടെങ്കിലും മാനസികമായി അകലത്തിലായിരിക്കും. അത്തരം അനുഭവമുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ അവരുടെ പൂര്‍വ്വകാല ജീവിതത്തെ പറ്റി അന്വേഷിക്കേണ്ടിയിരിക്കുന്നു.

പ്രധാനവിഷയങ്ങളില്‍ പൂര്‍വ്വകാമുകന്റെ അഭിപ്രായമാരായുന്നത്

ഇക്കാര്യത്തില്‍ അല്‍പം ആശ്ചര്യം തോന്നിയേക്കാം, പക്ഷെ അതും സംഭവിക്കാറുണ്ട്. ഒരുപക്ഷെ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിക്കുന്നതിനാലാകണം അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ പൂര്‍വ്വകാമുകനോടുള്ള മാനസിക അടുപ്പത്തിന്റെ ലക്ഷണവും ആവാം അത്.

സൗഹൃദത്തിനും അപ്പുറത്ത്

പലപ്പോഴും പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷവും സൗഹൃദം തുടരുന്നവരുണ്ട്. എന്നാല്‍ അവരുടെ സാന്നിധ്യം നിങ്ങളുടെ ബന്ധത്തിനിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. ചിലപ്പോള്‍ സൂഹൃത്തെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും നിങ്ങള്‍ തമ്മിലുള്ള ആ നേര്‍ത്ത അതിര്‍വരമ്പ് ഇല്ലാതായേക്കാം.

Tags