ടാന്‍ റിമൂവ് ചെയ്യാൻ ഇതാ കിടിലൻ വിദ്യ

face care

ചര്‍മ്മത്തെ തിളക്കമുള്ളതും ടാന്‍ റിമൂവ് ചെയ്യാനും ഉരുളക്കിഴങ്ങും തേനും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാക്ക് വളരെ ഫലപ്രദമാണ്. ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ ഹെൽപ് ചെയ്യും. ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് മുഖം സുന്ദരമാക്കും.

face

ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർത്ത് മുഖത്ത് ഇടുന്നതും നല്ലതാണ്. ഇത് 10 മിനിറ്റ് കഴിഞ്ഞ് വാഷ് ചെയ്യണം . മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.

രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.ചർമം തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കും.

Tags