പല്ല് വേദന ആണോ പ്രശ്നം ? പരിഹാരം ഇതാ

teeth
teeth

പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുമ്പോള്‍ പൂര്‍ണമായും ഫലപ്രദമാകാറില്ല. പലപ്പോഴും ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. മിനിട്ടുകള്‍ കൊണ്ട് ഇത് പല്ലുവേദനയെ കുറയ്ക്കും എന്നതാണ് സത്യം. എന്തൊക്കെയാണ് ആ പൊടിക്കൈകള്‍ എന്ന് നോക്കാം.

ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്താല്‍ പല്ലുവേദന പമ്പകടക്കും

ഗ്രാമ്പൂ പല്ലിനടിയില്‍ കടിച്ചു പിടിയ്ക്കുന്നത് പല്ല് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെയ്ക്കുക.

ഉപ്പുവെള്ളം നമ്മുടെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും പ്രതിരോധിയ്ക്കുന്നു. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് പല്ലുവേദനയെ ഇല്ലാതാക്കും.

പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും പല്ലുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന പ്രതിവിധിയാണ്.

Tags