മൂന്ന് ചേരുവകൾ മതി മുടികൊഴിച്ചിൽ അകറ്റാൻ
മുടികൊഴിച്ചില്‍ ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ്. വിറ്റാമിന്‍ ഡിയും സിങ്കിന്റെ കുറവുമാണ് മുടികൊഴിച്ചിലിന് പ്രധാനകാരണം. ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മുടികൊഴിച്ചലിന് പരിഹാരം കാണാവുന്നതാണ്.
കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് മുടി കൊഴിച്ചലിന്്പരിഹാരമുണ്ടാക്കാം. ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, 2 നെല്ലിക്ക എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സില്‍ അടിച്ചെടുക്കുക. അതിനുശേഷം കുടിക്കുക. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് തന്നെ മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായകമാണ്.
ഇഞ്ചിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കും. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും അനുയോജ്യമാണ്.