നിമിഷ നേരം കൊണ്ട് ചർമ്മത്തിന് നിറം കിട്ടണോ? ഈ സ്ക്രബ്ബ്‌ ഉപയോഗിക്കൂ

google news
face

സൺ ടാൻ. പിഗ്മൻ്റേഷൻ, മുഖക്കുരു നിറ വ്യത്യാസം തുടങ്ങി പല തരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മളിൽ പലരും നേരിടുന്നത്. ചർമ്മത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. എന്തെങ്കിലും ഒരു വിശേഷ ദിവസം വന്നാൽ ചർമ്മത്തിൻ്റെ കരിവാളിപ്പ് എല്ലാവരെയും അലട്ടാറുണ്ട്.നിമിഷ നേരം കൊണ്ട് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്ന ഒരു സ്ക്രബ്ബ്‌ പരിചയപ്പെടാം 

face care

തയ്യാറാക്കുന്ന വിധം 

1 ടീ സ്പൂൺ വീതം കടലമാവും അരിപ്പൊടിയും എടുക്കുക. ഇനി ഇതിലേക്ക് അര ടീ സ്പൂൺ കാപ്പിപൊടി ചേർക്കുക. അതിന് ശേഷം അര ടീ സ്പൂൺ മഞ്ഞളും ആവശ്യത്തിന് പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. മുഖത്ത് മാത്രമല്ല ശരീരത്തിലും ഇടാൻ കഴിയുന്ന ഫേസ് മാസ്കാണിത്.

Tags