വെയിലേറ്റു വാടാതിരിക്കാൻ സൺസ്ക്രീൻ വീട്ടിലുണ്ടാക്കാം

sunscreen
sunscreen

വെയിൽ കൊണ്ട് മുഖത്തും ശരീരഭാഗങ്ങളിലും കരുവാളിപ്പ് വന്നോ? സൺസ്ക്രീൻ ഇടാതെ ഒന്ന് മുറ്റത്ത് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലേ.. പേടിക്കണ്ട ദിവസവും ഉപയോഗിക്കാൻ പറ്റുന്ന സൺസ്ക്രീൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം.

ആവശ്യമായവ 

വെളിച്ചെണ്ണ – ഒരു കപ്പ്
കൈത്തിരി വെണ്ണ – 20 ഗ്രാം
ജോജോബ ഓയിൽ , സൺഫ്ലവർ ഓയിൽ , ലാവൻഡർ ഓയിൽ , യൂകാലിപ്റ്റസ് ഓയിൽ, സീസമെ ഓയിൽ എന്നിവയുടെ മിശ്രുതം (ഓരോന്നും ഒരു തുള്ളി വീതം)
വിറ്റമിൻ ഇ ഓയിൽ-  രണ്ട് തുള്ളി 
ബീസ് വാക്സ് (തേനീച്ച മെഴുക് )- കാൽ കപ്പ് 
സിങ്ക് ഒക്സൈഡ്-  2 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ, കൈത്തിരി വെണ്ണ, എണ്ണകളുടെ മിശൃതം (മൂന്നാം ചേരുവ ), എന്നിവ പതിയെ ചൂടാക്കുക. കൈത്തിരി വെണ്ണയും , ബീസ് വാക്‌സും അലിഞ്ഞ ശേഷം ഈ മിശൃതം  തണുക്കാൻ വയ്ക്കുക.

ഈ മിശ്രിതത്തിലേക്ക് സിങ്ക് ഓക്‌സൈഡും വിറ്റമിൻ ഇ ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ സൺസ്‌ക്രീൻ ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കുക.

പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് തയ്യാറാക്കുന്നതുകൊണ്ട് മറ്റ് ദോഷങ്ങൾ ഒന്നും ഉണ്ടാവില്ല. എല്ലാം തിരഞ്ഞെടുക്കുമ്പോൾ നല്ലതു നോക്കി തിരഞ്ഞെടുക്കുക.

Tags