വേനൽക്കാലത്തെ സൗന്ദര്യ സംരക്ഷണം ഇങ്ങനെയാവാം

beauty care

വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണം അൽപ്പം പ്രയാസമാണ് .ചൂടും പൊടിയും വിയർപ്പുമൊക്കെ ചർമത്തിൽ പലതരം പ്രശ്ശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട് .പല  തരത്തിലുള്ള ചർമ രോഗങ്ങളും ഈ സമയത് നേരിടാറുണ്ട് .വേനല്‍ക്കാലത്ത് മണിക്കൂറില്‍ ഒരു തവണയെങ്കിലും മുഖം കഴുകയെന്നതാണ് ചര്‍മ സംരക്ഷണത്തിനുള്ള പ്രധാനമാര്‍ഗങ്ങളില്‍ ഒന്ന്.


വെയിലില്‍ നിന്നും രക്ഷ നേടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖത്തോടൊപ്പം കൈയിലും കാലിലും സണ്‍സ്‌ക്രീന്‍ ഇടാന്‍ മറക്കരുത്. വെയിലത്തു നിന്നു വന്നതിനു ശേഷം കാലും കയ്യും അരമണിക്കൂര്‍ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. കുറച്ചു നിറം കുറയുമെങ്കിലും ഷൂ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും കാലിന്റെ ആരോഗ്യത്തിനു നല്ലത്.

skin care

 ആവശ്യമില്ലെങ്കില്‍ മേപ്പയ്ക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലിപ്സ്റ്റിക്കിനു പകരം ലിപ് ബാം പുരട്ടാം. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കുപ്പിയില്‍ കരുതുക. പ്രതിദിനം 15. ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

തണുത്ത വെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം ജലാംശം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. 

Tags