ചർമ്മസംരക്ഷണത്തിന് ഓട്സ് ഇങ്ങനെ ഉപയോഗിക്കാം

face
face

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, മുഖക്കുരു എന്നിവക്കുള്ള പരിഹാരം ഇതാ. അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, സിങ്ക് എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്കിൻ കെയർ റുട്ടീനുകളിൽ ഓട്സ് ധൈര്യമായി ഉൾപ്പെടുത്താം.

oats
 നമുക്ക് ചർമ്മസംരക്ഷണത്തിന് ഓട്സ് ഇങ്ങനെ ഉപയോഗിക്കാം 

* കടലമാവ്, ഓട്സ്, തേൻ, എന്നീ ചേരുവകളെല്ലാം സമാസമം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കറുത്ത പാടുകൾ മാറാൻ നല്ല ഫേസ് പാക്കാണിത്.

* രണ്ട് ടേബിൾ സ്പൂൺ ഓട്സ്, ഒന്നര ടേബിൾ സ്പൂൺ കട്ടി തൈര് എന്നിവ യോജിപ്പിച്ച് ഒരു പാക്ക് തയ്യാറാക്കുക. മുഖത്ത് പുരട്ടി 15 മിനുട്ട് വെക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.


* 2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ, 2 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനിറ്റ് കാത്തിരിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.


 

Tags