നിങ്ങളുടെ കൈപ്പത്തിയില്‍ ഈ അടയാളങ്ങള്‍ ഉണ്ടോ? എങ്കില്‍ ദരിദ്ര്യനില്‍ നിന്നും കോടീശ്വരനാകും

google news
palmistry

സാമ്പത്തിക വിജയത്തിന്റെ സൂചനകള്‍ നിങ്ങളുടെ കൈപ്പത്തിയില്‍ തന്നെയുണ്ടെന്ന കാര്യം എപ്പോഴെങ്കിലും അറഞ്ഞിട്ടുണ്ടോ. കൈനോട്ടക്കാര്‍ കൈയ്യിലെ ചില അടയാളങ്ങളും നോക്കിയാണ് സമ്പത്തിനെയും സമൃദ്ധിയെയും കുറിച്ച് പറയുന്നത്. ഈ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ ദാരിദ്ര്യത്തില്‍ നിന്നും ധനവാനിലേക്ക് നയിക്കപ്പെടും.

ത്രികോണം

സാമ്പത്തിക അഭിവൃദ്ധിക്കായി കൈനോട്ടത്തിലെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് ത്രികോണം. ഈ ശുഭ ത്രികോണം കൈരേഖകള്‍ വിഭജിച്ച് രൂപം കൊള്ളുന്നു, സാധാരണയായി മോതിരവിരലിലോ ചെറുവിരലിലോ ഇത് കാണപ്പെടുന്നു. മണി ട്രയാംഗിള്‍ കാഴ്ചയില്‍ വ്യക്തമാണെങ്കില്‍ അത് സാമ്പത്തിക വിജയത്തിനും സമൃദ്ധിക്കും ഉള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ത്രികോണത്തിന്റെ വലുപ്പവും ആഴവും കൈവരിക്കാന്‍ കഴിയുന്ന സമ്പത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കാം.

സൂര്യരേഖ

അപ്പോളോ ലൈന്‍ എന്നറിയപ്പെടുന്ന സൂര്യ രേഖ പ്രശസ്തി, അംഗീകാരം എന്നിവ കൂടാതെ കരിയറിലെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ശക്തമായ സൂചകം കൂടിയാണ്. ഈ രേഖ സാധാരണയായി വിധി രേഖയ്ക്ക് സമാന്തരമായി കാണപ്പെടുന്നു. കൈപ്പത്തിയുടെ അടിയില്‍ നിന്ന് മോതിരവിരലിലേക്ക് നീളുന്നു. ശക്തവും മുറിയാത്തതുമായ സൂര്യരേഖ സാമ്പത്തിക അഭിവൃദ്ധി, നേതൃത്വഗുണങ്ങള്‍, സംരംഭകത്വ വിജയത്തിനുള്ള സാധ്യത എന്നിവ സൂചിപ്പിക്കുന്നു.

ദി മൗണ്ട് ഓഫ് ജുപിറ്റര്‍

ചൂണ്ടുവിരലിന് താഴെ സ്ഥിതി ചെയ്യുന്ന ഈ അടയാളം അഭിലാഷം, ശക്തി, വിജയം എന്നിവയെ പ്രതിനിധീകരിക്കുന്നു. മൗണ്ട് ജുപിറ്റര്‍ വ്യക്തമായുള്ള ആളുകള്‍ക്ക് ശക്തമായ നേതൃത്വഗുണവും സാമ്പത്തിക വിജയത്തിനുള്ള സാധ്യതയുമുണ്ട്. അവസരങ്ങള്‍ മുതലെടുക്കാനും ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാനും ഇവര്‍ക്ക് സാധിക്കും. അടയാളത്തിന്റെ വലിപ്പം, ആകൃതി, ഘടന എന്നിവ പരിശോധിക്കുന്നതിലൂടെ, സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള ഒരാളുടെ കഴിവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകും.

 

Tags