കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇങ്ങനെ അകറ്റാം

dark
dark

 ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവുമൊക്കെയാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണം. തെറ്റായ ഭക്ഷണക്രമവും കൺതടത്തിൽ കറുപ്പ് വരാൻ കാരണമാകും. വിറ്റാമിന്‍ സി, എ, ബി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കൺതടത്തിൽ കറുപ്പകറ്റാൻ കഴിയും. 


തക്കാളി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് രക്തചംക്രമണം വര്‍ധിപ്പിപ്പിക്കാന്‍ വര്‍ധിപ്പിപ്പിക്കാന്‍ സഹായിക്കും. ചർമം ആരോഗ്യമുള്ളതാക്കുകയും കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.


തക്കാളിക്ക് പുറമെ വെള്ളരിക്കയും ഡയറ്റില്‍ ഉൾപ്പെടുത്താം. ഇത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ എയുടെ കലവറയായ പപ്പായ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ അകറ്റാനും ഇവ സഹായിക്കുന്നു. ചീര കഴിക്കുന്നതും നല്ലതാണ്. ഇവ രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തും. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
 

Tags