പല്ലുകളിലെ കറ അകറ്റാൻ ചില ടിപ്സ്
പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ഉണ്ടാകുന്ന പ്രശ്നമാണ് പല്ലിലെ കറ . നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുളള ശീതള പാനീയങ്ങൾ കുടിക്കുന്നതുമൊക്കെ പല്ലിൽ കറ പിടിക്കുന്നതിന് കാരണമാകുന്നു.പല്ലുകളിലെ മഞ്ഞ നിറം മാറാൻ വീട്ടിൽ തന്നെ ചില പൊടികൈ പരീക്ഷിച്ച് നോക്കാവുന്നതാണ്. മഞ്ഞള്‍ ഉപയോഗിച്ച് ദിവസവും പല്ല് തേയ്ക്കുന്നത് പല്ലിലെ മഞ്ഞ നിറം അകറ്റാൻ സഹായിക്കും. കൂടാതെ ഓറഞ്ചിന്‍റെ തൊലിയോ മാവിലയോ ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാന്‍ ഉപകരിക്കും.
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ ഏറെ സഹായിക്കും. മാത്രമല്ല ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നത് പല്ലുകളിലെ കറ അകറ്റാൻ സഹായിക്കും. അതോടൊപ്പം ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.